മുഹമ്മ: മുഹമ്മ പത്താം വാർഡിലെ പെസാക്ക് വായനശാലയ്ക്ക് സമീപമുള്ള ഇടക്കരി പാടത്ത് മാലിന്യനിക്ഷേപം വർദ്ധിക്കുന്നു. പ്ളാസ്റ്റിക്ക് അടക്കമുള്ള അടുക്കള മാലിന്യങ്ങളാണ് രാത്രിയുടെ മറവിൽ ചാക്കിൽ നിറച്ച് ഇവിടെ തള്ളുന്നത്.
മുഹമ്മ -പൊന്നാട് റോഡിന് സമീപത്താണ് ഈ സ്ഥലം.മുഹമ്മ മണ്ണഞ്ചേരി പഞ്ചായത്തുകളിൽ ഹരിത കർമ്മ സേന കൃത്യമായി വീടുകളിൽ വന്ന് പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. മാലിന്യങ്ങൾ അവർക്ക് കൈമാറാതെയാണ് ചിലർ ഈ പണി കാണിക്കുന്നത്.
സിപിഎം പെരുന്തുരുത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുൻപ് ഇവിടം ശുചീകരിച്ച് കൊടി വെച്ചിരുന്നു.ആ സമയം ഇവിടം ശുചിയായാണ് കിടന്നിരുന്നത്.അവിടുന്ന് കൊടി മാറ്റിയതോടെയാണ് മാലിന്യ നിക്ഷേപം വീണ്ടും ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |