കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 13ാമത് 'രൈക്വഋഷി' പുരസ്‌കാരം ജൈവകൃഷി ആചാര്യനും 'ഒരേ ഭൂമി ഒരേ ജീവൻ'പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സ്ഥാപകാംഗവുമായ ആലപ്പുഴ മുഹമ്മ സ്വദേശി കെ.വി.ദയാലിന്. ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 25ാം വാർഷികദിനമായ 31ന് വൈകീട്ട് മൂന്നിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ പുരസ്‌കാരം സമ്മാനിക്കും. ആർട്ടിസ്റ്റ് മദനൻ രൂപകൽപ്പനചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെട്ടതാണ് പുരസ്‌കാരം. ഇന്ത്യൻ റെയ്കി അസോസിയേഷന്റെ സ്ഥാപകനും ബി.ജെ.പി. മുൻ ദേശീയ നിർവാഹകസമിതി അംഗവുമായ സി.എം.കൃഷ്ണനുണ്ണിയുടെ 10ാം അനുസ്മരണ പ്രഭാഷണം ബി.ജെ.പി ഉത്തര കേരള ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |