ആറ്റിങ്ങൽ: നിരോധിത മയക്ക് മരുന്നുകളുമായി യുവാവ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിൽ.നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീണാണ് (28) പിടിയിലായത്.ഇന്നലെ രാവിലെ ഒമ്പതരയോടെ പൂവൻപാറ പാലത്തിന് സമീപം മരുന്നിനത്തിൽപ്പെട്ട ഉത്പന്നങ്ങളുമായി പ്രതി പൊലീസിന്റെ പിടിയിലാവുകയായിരുന്നു.ഇയാളിൽ നിന്ന് 2.65 ഗ്രാം എം.ഡി.എം.എ,8.60 ഗ്രാം കഞ്ചാവ്,4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്കുമരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ കണ്ടെത്തി.പ്രവീൺ എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു,സജിത്ത്,എ.എസ്.ഐ രാധാകൃഷ്ണൻ,എസ്.സി.പി.ഒമാരായ അരുൺ കുമാർ,പ്രശാന്ത്,ശരത് കുമാർ,പ്രശാന്ത കുമാരൻ നായർ,നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |