നാസിക്ക്: മഹാരാഷ്ട്ര നാസിക്കിൽ വെടിവെയ്പ്പ് പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടു
ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത്ത് ഷിത് (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിലായിരുന്നു സംഭവം. ഐ.എഫ്.ജി ഇന്ത്യൻ ഫീൽഡ് ഗൺ ഉപയോഗിച്ച് അഗ്നീവീർ സംഘം പരിശീലനം നടത്തുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിച്ച് ശരീരത്ത് തുളച്ചുകയറുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സൈന്യം അന്വേഷണം ആരംഭിച്ചു. ഹവിൽദാർ അജിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവലാലി ക്യാമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |