പന്തളം: പന്തളം കേന്ദ്രീകരിച്ച് നടത്തുന്ന ഭീകരവാദ പ്രവർത്തനം അവസാനിപ്പിക്കുക, പൊലീസിന്റെ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ആർ.എസ്.എസ് ജില്ല സേവ പ്രമുഖ് സി.ജി.ബിനു , ജില്ല കാര്യവാഹ് റ്റി.എസ്. അനൂപ് ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു. പന്തളം എൻ.എസ്.എസ് കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീക്ഷേത്ര ജംഗ്ഷനിൽ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |