പന്തളം : തെക്കേക്കര ഗ്രാമ പഞ്ചായത്ത് വെറ്റിനറി ഡിസ്പൻസറി മുഖേന ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 14 വാർഡിലെയും മുഴുവൻ തെരുവ് നായ്ക്കൾക്കും, വളർത്ത് നായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കും. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധരപ്പണിക്കർ, അംഗം ശ്രീവിദ്യ, വെറ്റിനറി സർജൻ ഡോ. സുജ.ആർ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജൂബിലി.കെ, ലതിക.എസ്, സൗമ്യ.എം എന്നിവർ പങ്കെടുത്തു. ഏഴ് പേരടങ്ങുന്ന സംഘമാണ് തെരുവ് നായ്ക്കളെ വാക്‌സിനേറ്റ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |