പട്ടാമ്പി: വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പട്ടാമ്പി അഡീഷണൽ ഐ.സി.ഡി.എസ് ഓഫിസിന്റെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം (ജീപ്പ്/ കാർ) ആവശ്യമുണ്ട്. ഡ്രൈവറുടെ ശമ്പളമടക്കമുള്ള അനുബന്ധ ചെലവുകൾ കരാറുകാരൻ വഹിക്കണം. താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ ഒക്ടോബർ 26ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് 2400 രൂപ നിരതദ്രവ്യം അടച്ചതിന്റെ ഡി.ഡി സഹിതമുള്ള ദർഘാസ് ശിശു വികസന ഓഫീസറുടെ കാര്യാലയം, പട്ടാമ്പി അഡീഷണൽ, സേവന ബിൽഡിങ്, പുലാശ്ശേരി, കൊപ്പം 679307 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഒക്ടോബർ 26ന് വൈകീട്ട് നാലിന് ദർഘാസ് തുറക്കും. ഫോൺ: 9188 959775, 0466 2262170.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |