പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ സാധാരണക്കാരന്റെ ജീവനെടുത്ത് വീണ്ടും ആഡംബര വാഹനത്തിന്റെ മത്സരയോട്ടം.
ഓഡി കാർ ഇടിച്ച് ഫുഡ് ഡെലിവറി ഏജന്റ് കൊല്ലപ്പെട്ടു. മുണ്ഡ്വ മേഖലയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ ആയുഷ് തായലിനെ (34 ) പൊലീസ് അറസ്റ്ര് ചെയ്‌തു. അപകടത്തിന് മിനിട്ടുകൾക്ക് മുൻപ് ഇതേ കാർ ബൈക്കിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്നിയാൾ ഡെലിവറി ഏജന്റായ റൗഫ് ഷെയ്ഖിന്റെ (21) ബൈക്കിനു പിന്നിൽ ഇടിച്ചുകയറി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റൗഫ് ഷെയ്ഖിനെ രക്ഷിക്കാനായില്ല. ഓഡി കാർ ഡ്രൈവറായ ആയുഷ് തായലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. സി.സിടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കാർ തിരിച്ചറിഞ്ഞത്. തുടർന്ന് ഹഡപ്സർ ഏരിയയിലെ വീട്ടിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ മേയിൽ പൂനെയിൽ ഉണ്ടായ പോർഷെ അപകടത്തിന് സമാനമാണ് ഈ കേസും. മദ്യലഹരിയിലായിരുന്ന 17 കാരൻ അമിതവേഗതയിൽ ഓടിച്ച പോർഷെ കാർ പാഞ്ഞുകയറി ബൈക്ക് യാത്രികരായ ഐ.ടി ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് രക്ഷിതാക്കൾ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതോടെ കേസ് വലിയ വിവാദമായി മാറി. 15 മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് വൻ പ്രതിഷേധമാണുണ്ടായത്.
റോഡപകടങ്ങളെക്കുറിച്ച് 300 വാക്കുകളുള്ള ഉപന്യാസം എഴുതുന്നത് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ഇയാളെ വിട്ടയച്ചത്.
ജൂലായ് 16 ന്, പൂനെയിൽ മുൻ കോർപ്പറേറ്ററും എൻ.സി.പി (എസ്.പി) നേതാവുമായ ബന്ദു ഗെയ്ക്വാദിന്റെ മകൻ സൗരഭ് ഓടിച്ചിരുന്ന ആഡംബര കാർ ഇടിച്ചുകയറ്റി പരിക്കേറ്റിരുന്നു ചെയ്തു.അപകടസമയത്ത് സൗരഭ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്നാണ് വിവരം.
മുംബയിൽ സമാനമായ കേസിൽ, ബൈക്കിൽ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു ഇടിച്ച് സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
ഭർത്താവിന് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |