കൊല്ലം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മാഫിയ ഭരണത്തിന്റെ അന്ത്യം കുറിക്കാനുള്ള പോരാട്ടമാണ് കോൺഗ്രസും യൂത്ത് കോൺഗ്രസുമടക്കമുള്ള പ്രസ്ഥാനങ്ങൾ നടത്തുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഫ്സൽ കട്ടവിള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ്, വടക്കേവിള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലത്തറ രാജീവ്, ഷെഫീക്ക് കിളികൊല്ലൂർ, ലൈലാകുമാരി, പി.കെ. അനിൽകുമാർ, ശ്രീകുമാർ അയത്തിൽ, ഫൈസൽ അയത്തിൽ, ആർ. ശശിധരൻ പിള്ള, രാജേന്ദ്രൻ നായർ, നാസിം കട്ടവിള, സജു, വിജയകുമാർ, സുജിത്ത്, അൻസർ, റിയാസ്, അൽത്താഫ് കട്ടവിള, സിനാൻ, നൗഷാദ് അയത്തിൽ, നവാദ് അയത്തിൽ, സുധി, നാസർ പാർത്ഥ, മോഹനൻ, മൻസൂർ, പ്രസാദ് കൊളത്തുങ്കര എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |