തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി വീണ്ടും സ്‌പോട്ട് ബുക്കിംഗ് നടപ്പിലാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അന്യസംസ്ഥാന ഭക്തന്മാരെ പ്രതികൂലമായി ബാധിക്കും. എല്ലാ ഭക്തരും ആധുനിക സാങ്കേതികവിദ്യ അറിയുന്നവരാകണമെന്ന് ശാഠ്യം പിടിക്കരുത്. തീർത്ഥാടകരെ ബുദ്ധിമുട്ടിക്കണമെന്ന് എന്തിനാണീ വാശി. ശബരിമലയിലെ മുഴുവൻ അശാസ്ത്രീയ പരിഷ്‌കാരങ്ങളും പിൻവലിക്കണം. പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു നിയോഗിക്കണം. കഴിഞ്ഞതവണ പരിചയസമ്പന്നരെ പിൻവലിച്ച് നടത്തിയ പരീക്ഷണങ്ങളാണ് പൊളിഞ്ഞുപാളീസായത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ഈടാക്കുന്ന അമിത ചാർജ് പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |