സോഷ്യൽമീഡിയയിലൂടെ ഒരുപാട് പേരുകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി നടൻ സൈജു കുറുപ്പ്. ഇതെല്ലാം പോസിറ്റീവായ കാര്യങ്ങളാണെന്നും താരം പറഞ്ഞു. പുതിയ വെബ്സീരീസായ ജയ് മഹേന്ദ്രന്റെ വിശേഷങ്ങൾ കൗമുദി മൂവീസുമായി പങ്കുവയ്ക്കുകയായിരുന്നു സൈജു കുറുപ്പ്.
'എനിക്ക് സിനിമയിൽ അഭിനയിച്ചതിലൂടെ കുറച്ചധികം പേരുകൾ ലഭിച്ചിട്ടുണ്ട്. പ്രാരാബ്ദം സ്റ്റാർ, കടം സ്റ്റാർ, ഇഎംഐ സ്റ്റാർ, ലോൺ സ്റ്റാർ എന്നിങ്ങനെയാണ് പേരുകൾ. സോഷ്യൽമീഡിയയിലൂടെയാണ് ഇങ്ങനെ പലകാര്യങ്ങളും കുത്തിപ്പൊക്കുന്നത്. മറന്നുപോയ പല വേഷങ്ങളും ഇങ്ങനെ വരുന്നുണ്ടല്ലോ. ഇതൊരു പോസിറ്റീവായ കാര്യമാണ്. നമ്മളെക്കുറിച്ച് ആളുകൾ ഓർക്കുന്നുണ്ടല്ലോ. സത്യം പറഞ്ഞാൽ ഇതെല്ലാം ട്രോളുകളാണ്. അവർക്ക് അതൊരു രസം. പല കമന്റുകളും വരാറുണ്ട്.
ചിലപ്പോൾ നമ്മുടെ മുഖം, അഭിനയം, പേര് ഇവ ഇഷ്ടമില്ലാത്തതുകൊണ്ടായിരിക്കും മോശം പ്രതികരണങ്ങൾ വരുന്നത്. ഒരിക്കൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. എന്നിട്ട് കൂടെയുളളയാൾ വരാൻ വേണ്ടി ഞാൻ കാറിനടുത്ത് കാത്തിരിക്കുകയായിരുന്നു. അതൊരു ബാർ ഹോട്ടലായിരുന്നു. ഒരാൾ മദ്യപിച്ച് എന്റെ അടുത്ത് വന്ന് ഷേക്ഹാൻഡ് ചെയ്യുന്നതിന് കൈ തന്നു. ഞാൻ ഇടതുകൈയാണ് നീട്ടിയത്. കുറച്ച് പ്രായമുളള ആളാണ്. അപ്പോൾ അയാൾ എന്നോട് പറഞ്ഞത് കേട്ട് ഞാൻ അതിശയിച്ചുപോയി.അയാൾക്ക് എന്നെ ഇഷ്ടമല്ലെന്നും ഒരു ചിത്രം സംവിധാനം ചെയ്യുമ്പോൾ അഭിനയിക്കാൻ വരണമെന്നും പറഞ്ഞു. അപ്പോൾ ഞാൻ ശരിയെന്ന് പറഞ്ഞു. എന്താണ് സംഭവമെന്ന് മനസിലായില്ല'- താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |