ആലുവ: കാലടി ശ്രീ ശങ്കര സ്കൂൾ ഒഫ് ഡാൻസ് ടീം അവതരിപ്പിച്ച മുല്ലപ്പെരിയാർ നൃത്താവിഷ്കാരം കാണികളുടെ മനംനിറച്ചു. പ്രത്യേകം ചിട്ടപ്പെടുത്തിയ "മുല്ലപ്പെരിയാർ" എട്ട് അദ്ധ്യാപികമാർ ചേർന്നാണ് വേദിയിൽ അവതരിപ്പിച്ചത്.
അധികാരികളെ അന്ധകാരത്തിൽ നിന്ന് വെള്ളിച്ചത്തിലേക്ക് നയിക്കണമെന്ന സന്ദശത്തോടെ നിരവധി പക്കമേളങ്ങളുടെ അകമ്പടിയോടും സ്പെഷ്യൽ ഇഫക്ടോടും കൂടിയാണ് അവതരിപ്പിച്ചത്.
അനുപമ അനിൽകുമാർ, ശിശിര ഷൺമുഖൻ, ആർദ്ര പ്രസാദ്, തേജ പ്രഭാത്, ജി. ദേവപ്രിയ, അഖില ശിവൻ, അതുല്യ വിജയൻ, എൻ.എസ്. ശരണ്യ എന്നിവരാണ് വേദിയിലെത്തിയത്. പ്രൊഫ. പി.പി. പീതാംബരൻ രചനയും ദൂരദർശൻ ഐ.സി.സി.ആർ കലാകാരി സുധാ പീതംബരൻ നൃത്ത ഏകോപനവും നിർവഹിച്ചു.
രണ്ടര മണിക്കൂർ നീണ്ട് നിന്ന നൃത്ത സന്ധ്യ ആലുവ ടാസിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ടാസ് പ്രസിഡന്റ് എസ്. പ്രേംകുമാർ ദീപം തെളിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |