ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടൻ എസ്.ജെ. സൂര്യയും ആന്റണി വർഗീസും പ്രധാന വേഷത്തിൽ എത്തുന്നു. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് നിർമ്മാണം. ആർ.ഡി.എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. കഴിഞ്ഞവർഷം ഒാണത്തിന് റിലീസ് ചെയ്ത ആർ.ഡി.എക്സിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു.ആർ.ഡി.എക്സിനൊപ്പം ഒാണത്തിന് റിലീസ് ചെയ്ത കിംഗ് ഒഫ് കൊത്തയ്ക്കുശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ഒരു വർഷത്തിലധികമായി ദുൽഖർ മലയാളത്തിൽ അഭിനയിക്കുന്നില്ല.
തമിഴ് സംവിധായകനും നടനുമായഎസ്. ജെ സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം ആണ്. ഫഹദ് ഫാസിൽ നായകനായി വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും എസ്.ജെ. സൂര്യ അഭിനയിക്കുന്നുണ്ട്. ദുൽഖർ സൽമാൻ ചിത്രത്തിൽ എസ്.ജെ. സൂര്യ പ്രതിനായകനായി എത്തുന്നുവെന്നാണ് വിവരം. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആണ് റിലീസിന് ഒരുങ്ങുന്ന ദുൽഖർ സിനിമ . ദീപാവലി റിലീസായി ഒക്ടോബർ 31 ന് ലക്കി ഭാസ്കാർ പ്രദർശനത്തിന് എത്തും. കൽക്കി 2898 എഡി എന്ന പ്രഭാസ് ചിത്രത്തിലും ദുൽഖർ അഭിനയിച്ചു.ദുൽഖർ സൽമാൻ നായകനായി റാണ ദഗുബട്ടി നിർമ്മിച്ച് സെൽവ മണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന കാന്ത ചിത്രീകരണം പുരോഗമിക്കുന്നു. ഭാഗ്യശ്രീ ബ്രോസും, സമുദ്രകനിയുമാണ് പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കാന്തയിലെ മറ്റു താരങ്ങൾ. റാണ ദഗുഗുബട്ടിയുടെ സ്പിരിറ്റ് മീഡയും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മാണം. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |