കുറ്റ്യാടി: മലയോരമേഖലയിലെ ആയിരക്കണക്കിന്ന് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ കുറ്റ്യാടി ഗവ. ഹോസ്‌പിറ്റലിനെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കുക, സ്വകാര്യ ഹോസ്പിറ്റലുകളെ സഹായിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തുക. ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക. വർഷങ്ങളായി പ്രവൃത്തിക്കാത്ത ഗൈനക്കോളജി സംവിധാനം പുന:സ്ഥാപിക്കുക. ആശുപത്രിയോട് അവഗണന കാണിക്കുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. ഒക്ടോബർ 19ന് ശനിയാഴ്ച രാവിലെ മൊകേരി കലാനഗറിൽ നിന്നും വട്ടോളിയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കാണ് മാർച്ച് നടത്തുകയെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി മഹേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |