കൂരാച്ചുണ്ട്: മഹാത്മാഗാന്ധിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാവാത്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി ഫോട്ടോകൾ ടെലികോം-വാർത്ത വിനിമയ മന്ത്രാലയത്തിനും, തപാൽ വകുപ്പ്ധി അധികൃതർക്കും അയച്ചുകൊടുത്തായിരുന്നു പ്രതിഷേധം. അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ ഉദ്ഘാടനം ചെയ്തു. നിസാം കക്കയം അദ്ധ്യക്ഷത വഹിച്ചു. ജെറിൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. സണ്ണി പുതിയകുന്നേൽ, ജോസ്ബിൻ കുര്യാക്കോസ്, അജ്മൽ ചാലിടം, ജ്യോതിഷ് രാരപ്പൻകണ്ടി, ആൻമരിയ താന്നിക്കൽ, അക്ഷത മരുതോട്ട് കുനിയിൽ, ദീപു അബ്രഹാം കിഴക്കേനകത്ത്, വിപിൻ കാരക്കട പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |