കോടശേരി: മാലിന്യ നിർമ്മാർജ്ജനത്തിനും പൊതു ഇടങ്ങൾ സംരക്ഷിക്കാനും രാഷ്ട്രീയ പാർട്ടികൾ മുൻകൈയെടുക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. സി.പി.എം സമ്മേളനങ്ങളുടെ ഭാഗമായി കുറ്റിച്ചിറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചിറ ജംഗ്ഷൻ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജുകളിലും ട്രെയിൻ അടക്കമുള്ള വാഹനങ്ങളുടെ ബാത്ത് റൂമിലും അറപ്പുള്ള ഭാഷ ഉപയോഗിക്കുന്ന വികൃത സംസ്‌കാരം മാറുന്നതിന് വിദ്യാലയ പാഠങ്ങളിൽ ശുചിത്വത്തിന്റെ മഹത്വം ഇടം പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.ഒ.സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ് മുഖ്യപ്രഭാഷണം നടത്തി. പി.വി.ബാലൻ, സി.കെ.ഉണ്ണികൃഷ്ണൻ, കെ.എ.സുബ്രൻ, ശശിധരൻ, ധർമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |