പന്നിമറ്റം: അമിത ഭാരം കയറ്റി വന്ന തടിലോറി തട്ടി മുറിഞ്ഞ് റോഡിൽ വീണ കെ.എസ്.ഇ.ബിയുടെ കേബിൾ ഇതുവഴി വന്ന ഇരുചക്ര വാഹനയാത്രക്കാരന്റെ കഴുത്തിൽ കുരുങ്ങി. വാഹനം മറിഞ്ഞ് ഇയാൾക്ക് പരിക്കേറ്റു. പുരയിടത്തിൽ അമലിനാണ് (30) പരിക്കേറ്റത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിമറ്റം മരിയൻ ആശുപത്രിക്കടുത്ത് വെള്ളിയാഴ്ച രാത്രി 7.30നായിരുന്നു അപകടം. അമിത ലോഡ് കയറ്റി പോകുന്ന ലോറികളെ നിയന്ത്രിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് പഞ്ചായത്തംഗം രാജു കുട്ടപ്പൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |