കരുന്നാപ്പള്ളി: ഗേൾസ് ഹൈസ്കൂളിൽ മൂന്നു ദിവസം നീണ്ടു നിന്ന സ്കൂൾ കലോത്സവം സമാപിച്ചു. സ്കൂൾ മാനേജർ എൽ.ശ്രീലത കലോത്സവം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ബി.എ.ബ്രിജിത്ത് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.ജി.അമ്പിളി സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദ് മുഖ്യാതിഥിയായി സ്കൂളിലെ പകർവ വിദ്യാർത്ഥികളും പട്ടുറുമാൽ ഫെയിമുമായ അസ്ന നിസാം, അലൈന സജിത്ത് എന്നിവർ പങ്കെടുത്തു. മുൻസിപ്പൽ വൈസ് ചെയർമാൻ സുനിമോൾ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക്, കൗൺസിലർ ഡോ.മീന ഭരണസമിതി പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ , മാനേജർ എൽ.ശ്രീലത സ്റ്റാഫ് സെക്രട്ടറി ജി.ദിലീപ്, കലോത്സവ കൺവീനർ പ്രമോദ് ശിവദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |