തൃശൂർ: സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിന് 24 മുതൽ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്‌കൂൾ വേദിയാകും. 25ഓളം വേദികളിൽ 6000 മത്സരാർത്ഥികൾ പങ്കെടുക്കും. 75 വിദ്യാലയങ്ങൾ പങ്കെടുക്കും. 24ന് ഒമ്പതിന് കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. തൃശൂർ സഹോദയ മുഖ്യ രക്ഷാധികാരി ഡോ. ദിനേശ് ബാബു അദ്ധ്യക്ഷനാകും. ചലച്ചിത്ര താരം നിരഞ്ജന അനൂപ് മുഖ്യാതിഥിയാകും. 26ന് 5.30ന് നടക്കുന്ന സമാപന സമ്മേളനം എഴുത്തുകാരി ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്യും. ഐ ഇ.എസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സുജാത ഹരിമോഹൻ, സീനിയർ വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ്, സെക്രട്ടറി പി.കെ. അൻവർ, വൈസ് പ്രിൻസിപ്പൽ ബീന എസ്. നായർ, ബിജി വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |