തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്സ്ഗ്രേഷ്യാ പെൻഷണേഴ്സ് വെൽഫെയർ ഓർഗനൈസേഷന്റെ സംസ്ഥാന സമ്മേളനം 17ന് പുളിമൂട് ബാങ്ക് എംപ്ളോയീസ് ഹാളിൽ രാവിലെ 10ന് നടക്കും. മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. വി.എസ്.ശിവകുമാർ,സുബാഷ്ജോൺ,ടി.കൃഷ്ണൻ എന്നിവർ പങ്കെടുക്കും.ഉച്ചയ്ക്ക് 2ന് നടക്കുന്ന പ്രതിനിധി സമ്മേളനം രക്ഷാധികാരി എ.വേലായുധൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് സി.തങ്കപ്പൻ,ജനറൽ സെക്രട്ടറി എ.സുധാകരൻ,സെക്രട്ടറി നെയ്യാറ്റിൻകര കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |