കാസർകോട്: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലാ പഞ്ചായത്തിന്റെ 2023 2024 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പിലാക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 20 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സ്റേ യൂണിറ്റ്
ക്ഷീര വികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ക്ഷീരകർഷകർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും കുമ്പള വെറ്റിനറി ഡോക്ടർക്ക് കൈമാറി. നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗീത കൃഷ്ണൻ കേരള ലൈവ്സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡിന്റെ 'പാൽപൊലിമ' പദ്ധതി പോസ്റ്റർ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് കൈമാറി.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.കെ.മനോജ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |