തിരുവനന്തപുരം: വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് ശബരിമല ദർശനം നടത്താൻ അക്ഷയ മാതൃകയിലുള്ള സ്പോട്ട് ബുക്കിം സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഏജൻസിയും മറ്റൊരു സംസ്ഥാനത്തെ ഏജൻസിയും ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്. വൃശ്ചികം ഒന്നാകുമ്പോൾ എല്ലാവർക്കും സമാധാനത്തോടെയും ശാന്തിയോടെയും ദർശനം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് മാത്രം നടത്തുന്ന ഫെസ്റ്റിവലല്ല ശബരിമലയിലേത്. വലുതും ചെറുതുമായ 28 ഡിപ്പാർട്ട്മെന്റുകൾ ചേർന്ന് നടത്തുന്നതാണ്. സ്പോട്ട് ബുക്കിംഗിൽ വൻവർദ്ധനയാണുള്ളത്. അത് ആശാവഹമല്ല. സുരക്ഷ വർദ്ധിപ്പിക്കാനാണ് വെർച്വൽ ക്യൂ നിർബന്ധമാക്കുന്നത്. പ്രശ്നങ്ങളൊക്കെ കുറെ സംഘടനകൾ ഏറ്റെടുക്കുന്നതാണെന്നും അത് അവരുടെ രാഷ്ട്രീയമാണെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |