തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ ത്രിവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം 22ന് വൈകിട്ട് മൂന്നിനകം കോളേജിൽ പ്രവേശനം നേടണം. എം.ജി സർവകലാശാലയുടെ കോളേജുകളിൽ 18 മുതൽ 22ന് വൈകിട്ട് 3 വരെയാണ് പ്രവേശനം. ഫോൺ: 0471 2525300.
പഞ്ചവത്സര എൽ എൽ.ബി അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം 22 ന് വൈകിട്ട് 3നകം കോളേജുകളിൽ പ്രവേശനം നേടണം. എം.ജി സർവകലാശാലയുടെ കോളേജുകളിൽ 18 മുതൽ 22ന് വൈകിട്ട് 3 വരെയാണ് പ്രവേശനം. ഫോൺ: 0471 2525300.
പി.ജി നഴ്സിംഗ്: ഓപ്ഷൻ കൺഫർമേഷൻ
തിരുവനന്തപുരം: പി.ജി നഴ്സിംഗ് രണ്ടാം അലോട്ട്മെന്റിന് 16ന് ഉച്ചയ്ക്ക് രണ്ടുവരെ www.cee.kerala.gov.in വെബ്സൈറ്രിൽ ഓപ്ഷൻ കൺഫർമേഷൻ / പുനഃക്രമീകരണം / ഒഴിവാക്കൽ എന്നിവയ്ക്ക് സൗകര്യമുണ്ട്. ഫോൺ: 0471-2525300.
എം.ഫാം അപേക്ഷ 16 വരെ
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ എം.ഫാം പ്രവേശനത്തിന് 16ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. അപ്ലോഡ് ചെയ്യുന്ന രേഖകളുടെ ഒറിജിനൽ പ്രവേശന സമയത്ത് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാക്കണം. ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാവുക. ഫോൺ: 0471 2525300.
പി.ജി ഹോമിയോ അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഹോമിയോ കോളേജുകളിൽ പി.ജി ഹോമിയോ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ 15ന് ഉച്ചയ്ക്ക് രണ്ടിനകം അറിയിക്കണം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |