പൂച്ചാക്കൽ: നടൻ സന്ദീപ് മോഹനനെ ഉളവയ്പ് കായൽ കാർണിവൽ പത്തിന്റെ ക്യുറേറ്ററായി പ്രഖ്യാപിച്ചു. ഡിസംബർ 30, 31 തിയതികളിലായി ഉളവയ്പ് കായൽ തീരത്ത് നടക്കുന്ന ആഘോഷങ്ങൾക്ക് 'കായൽ കാർണിവൽ പത്ത്' എന്നാണ് പേരിട്ടിരിക്കുന്നത്.
പത്താം വർഷ കായൽ കാർണിവൽ ആഘോഷക്കമ്മറ്റി രൂപീകരിച്ചു.ഭാരവാഹികൾ: സണ്ണി മാധവൻ (ചെയർമാൻ),നയന ബിജു (വൈസ് ചെയർമാൻ),സഫിൻ പി.രാജ് (ജനറൽ കൺവീനർ),ടി.കെ.രജിമോൻ, (ജോയിന്റ് കൺവീനർ), സന്ദീപ് രാജ് (ട്രഷർ).
കാർണിവൽ സംഘടിപ്പിക്കുന്ന ഗ്രാമീണർ എന്ന സംഘടനയുടെ ഭാരവാഹികളായി സറിൻ പി.രാജ് (സെക്രട്ടറി),ലാസർ ഷൈൻ (പ്രസിഡന്റ്),എസ്.ഡി.ശ്യാം കുമാർ(ഖജാൻജി) എന്നിവരേയും തിരഞ്ഞെടുത്തു. ഇത്തവണ കാർണിവലിനോട് അനുബന്ധിച്ച് ഉളവയ്പ് ഗ്രാമത്തിന്റെ കഥകളും ചരിത്രവും പറയുന്ന സുവനീർ പ്രസിദ്ധീകരിക്കും. ആദ്യമായി ഒരു സർക്കാർ സ്‌കൂളിന്റെ ആത്മകഥ പാഠവരമ്പ്, പ്രസിദ്ധീകരിച്ചത് ഇതേ ഗ്രാമത്തിൽ നിന്നാണ്.
മികച്ച സൂര്യാസ്തമയം ദൃശ്യമാകുന്ന ഉളവയ്പ്
പത്തു വർഷം മുമ്പ് ഉളവയ്പ് ഗ്രാമീണർ പുതുവർഷം ആഘോഷിക്കാൻ പ്രാദേശികമായി സംഘടിപ്പിച്ച കായൽ കാർണിവൽ ഇന്ന് കൊച്ചിൻ കാർണിവൽ കഴിഞ്ഞാൽ വലിയ പപ്പാഞ്ഞി നിർമ്മിക്കുന്ന ആഘോഷമായി മാറിക്കഴിഞ്ഞു. കപ്പയും കക്കയും എന്ന പ്രാദേശിക വിഭവം ആ ദിവസം ഗ്രാമത്തിലെ അമ്മമാർ പാചകം ചെയ്ത് സന്ദർശകർക്ക് നൽകുന്ന പതിവും കാർണിവലിലുണ്ട്. നാഷണൽ ജിയോഗ്രഫി ചാനൽ ലോകത്ത് ഏറ്റവും മികച്ച സൂര്യാസ്തമയം ദൃശ്യമാകുന്ന തീരമായി അടയാളപ്പെടുത്തിയ ഇടമാണ് ഉളവയ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |