തിരൂരങ്ങാടി: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ചെസ് ചാമ്പ്യൻഷിപ്പിന് കുണ്ടൂർ പി.എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒക്ടോബർ 15നു തുടക്കമാവും. ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് രാവിലെ ഒൻപതുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കും. ഓപ്പൺ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും വിവിധ ജില്ലകളിൽ നിന്നായി മുപ്പതോളം കോളേജുകളിലെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |