തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ ആർ.എസ്.എസ് കൂടിക്കാഴ്ചയും അൻവറിന്റെ ആരോപണങ്ങളും അന്വേഷിച്ച ഡി.ജി.പിയുടെ രണ്ട് റിപ്പോർട്ടുകളാണ് മുഖ്യമന്ത്രി സഭയിൽ വച്ചത്. തൃശൂർ പൂരം കലക്കൽ അന്വേഷിച്ച എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടും, അതേക്കുറിച്ച് അന്വേഷിച്ച ഡി.ജി.പിയുടെ റിപ്പോർട്ടും സഭയിൽ വച്ചില്ല. തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ് സുനിൽകുമാർ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകിയില്ല. ഇന്റലിജൻസിന്റെ രഹസ്യരേഖകൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. അജിത്കുമാറിന്റെ റിപ്പോർട്ട് പുറത്തുവന്നേ തീരൂവെന്ന് സിപിഐ ആവർത്തിക്കുന്നുണ്ട്. റിപ്പോർട്ട് നിഷേധിച്ചതിനെതിരേ സുനിൽകുമാർ അപ്പീൽ നൽകുമെന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |