കരിവെള്ളൂർ: കരിവെള്ളൂർ എ.വി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിന് തുടക്കമായി.പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം കെ.യു.മനോജ് മുഖ്യാതിഥിയായി. കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു, പയ്യന്നൂർ മുനിസിപ്പാലിറ്റി ചെയർപെഴ്സൺ കെ.വി.ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, ജില്ലാ പഞ്ചായത്തംഗം എം.രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ എ.ഷീജ, സി.ബാലകൃഷ്ണൻ, പി.വി.കുഞ്ഞിക്കണ്ണൻ, എഇഒ ടി.വി. ജ്യോതിബാസു, പി. മിനി, ശ്രീജ കോറോത്ത്, കെ.സി. പ്രകാശൻ, കെ.രമേശൻ, കെ.വി.രതീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |