പയ്യന്നൂർ : വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടം, ഭൂമി എന്നിവയുടെ വാടക നൽകുമ്പോൾ സ്ഥാപന ഉടമ വാടകയുടെ 18ശതമാനം ജി.എസ്.ടി. നികുതി കൂടി അടക്കണമെന്ന പുതിയ കേന്ദ്ര സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് യോഗം ആവശ്യപെട്ടു. പൊതുവേ മാന്ദ്യത്താൽ പൊറുതി മുട്ടുന്ന വ്യാപാരികൾക്കു നേരെ നടത്തുന്ന ഇത്തരം ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു. പ്രസിഡന്റ് കെ.യു.വിജയകുമാർ അദ്ധക്ഷത വഹിച്ചു.വി.പി.സുമിത്രൻ, വി.നന്ദകുമാർ , എം.കെ.ബഷിർ, സായികിഷോർ ,കെ.ബാബുരാജ്, എ.വി.ബാബുരാജ്, ടി. ബിജു , കെ.രാജീവൻ ,വി.നന്ദിനി, ഗീതാ രമേശൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |