കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നവംബർ 30 മുതൽ ഡിസംബർ 3 വരെ സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു അന്താരാഷ്ട്ര സാംസ്‌കാരിക സാഹിത്യോത്സവത്തിന്റെ ഭാഗമായി കേരള വികസനം: സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം, സംസ്കാരം, കൃഷി, പൈതൃകം, വ്യവസായം, സാമ്പത്തികം തുടങ്ങി പത്ത് വികസന മേഖലകളിലായി റിസർച്ച് പേപ്പറുകൾ ക്ഷണിച്ചു. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഡിസംബർ 1നും 2 നുമായി നടക്കുന്ന സെമിനാറിലേക്കുള്ള പേപ്പറുകളുടെ സംക്ഷിപ്ത രൂപം ഈ മാസം 25ന് മുമ്പും പൂർണ രൂപം നവംബർ 15 നുള്ളിലും സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പേപ്പറുകൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക് sgou.ac. in/ns2024 സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |