പൊൻകുന്നം : പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന അന്തരിച്ച പി.ഭാസ്‌കരന്റെ
ജന്മശതാബ്ദി വർഷത്തിന്റെ ഭാഗമായി അനുസ്മരണം ഇന്ന് നടക്കും. പുരോഗമന കലാസാഹിത്യ സംഘം പൊൻകുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ പൊൻകുന്നം ജനകീയ വായനശാലയിൽ വൈകിട്ട് നാലിനാണ് പരിപാടി. പ്രൊഫ.എം.ജി.ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തും. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്‌കാരം ലഭിച്ച പൊൻകുന്നം സെയ്ദിനെ പു.ക.സ സംസ്ഥാന കൗൺസിൽ അംഗം കെ.പി.ബാലഗോപാലൻ നായർ ആദരിക്കും. പി.ഭാസ്‌കരന്റെ ഗാനങ്ങളുടെയും കവിതകളുടെയും അവതരണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |