തോപ്പുംപടി: ക്യാരം ബോർഡിലും ശരീരത്തിലും മുളക് പൊടി വിതറിയത് ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി വാലുമ്മേൽ ചിറ അമ്പത് കോളനിയിൽ രമേശനെനെയാണ് (51) പൊലീസ് ഇൻസ്പെക്ടർ സി.ടി. സഞ്ജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .
വാലുമ്മേൽ ചിറ അമ്പത് കോളനിയിൽ ഈരവേലി ജോസഫിന്റെ മക്കളായ റോബിൻ(30), റൈബാൻ(29)എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധൻ രാത്രി 10 ഓടെയാണ് സംഭവം. റെയ്ബാൻ കാരംസ് കളിച്ച് കൊണ്ടിരിക്കുമ്പോൾ ബോർഡിലും ശരീരത്തിലും രമേശൻ മുളക് പൊടി വിതറിയിരുന്നു. ഇത് റോബിൻ ചോദ്യം ചെയ്തു. തുടർന്ന് രമേശൻ ഇവരുടെ വീടിന്റെ മുന്നിൽ വച്ച് പൊട്ടിയ ജനൽ ചില്ല് ഉപയോഗിച്ച് കുത്തുകയായിരുന്നു. റോബിന്റെ മുതുകിലും ഇടത് കൈയിലും റെയ്ബാന്റെ വയറിലും ഇടത് കൈക്കുമാണ് കുത്തേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. എ.എസ്.ഐ. ജോയി ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിബിൻ മോൻ, രഞ്ജുമോൻ, അനീഷ്, രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |