ആലപ്പുഴ : വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭകവർഷം 3.0യുടെ ഭാഗമായി 2024-2025 സാമ്പത്തിക വർഷം 100ശതമാനം ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി ആലപ്പുഴ. ഈ വർഷം 7600 യൂണിറ്റുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 6 മാസവും 17 ദിവസവും കൊണ്ട് 7613 പുതിയ യൂണിറ്റുകൾ തുടങ്ങിയാണ് ജില്ല നേട്ടം കൈവരിച്ചത്.
പുതിയ സംരംഭങ്ങൾ വഴി 273.35 കോടി രൂപയുടെ നിക്ഷേപവും 13559 പേർക്ക് തൊഴിലവസരങ്ങളും നൽകി. ഈ വർഷം കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് തണ്ണീർമുക്കം പഞ്ചായത്തിലാണ് (123 ). നഗരസഭകളിൽ ആലപ്പുഴയാണ് മുന്നിൽ (392 സംരംഭങ്ങൾ).
തദ്ദേശ സ്ഥാപനങ്ങളുടെ സാദ്ധ്യതക്കനുസരിച്ച് സംരംഭകരെ കണ്ടെത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 72 പഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി 86 എന്റർപ്രൈസസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടിവുകൾ പ്രവർത്തിക്കുന്നുണ്ട്.
6 മാസത്തിൽ 7613 യൂണിറ്റുകൾ
ഉത്പാദനമേഖലയിൽ 1090 യൂണിറ്റുകൾ
സേവന മേഖലയിൽ 2980 യൂണിറ്റുകൾ
വാണിജ്യ മേഖലയിൽ 3543 യൂണിറ്റുകൾ
വനിതാ സംരംഭകർ : 45%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |