നായിക മീനാക്ഷി ചൗധരി
ദുൽഖർ സൽമാൻ വീണ്ടും തമിഴിൽ. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇക്കുറി തമിഴിൽ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. കല്യാണി പ്രിയദർശനനെയായിരുന്നു നേരത്തേ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഡേറ്റ് ക്ളാഷിനെ തുടർന്ന് കല്യാണി പിൻമാറി. ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. തമിഴിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലും പ്രദർശനത്തിന് എത്തും. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മാണം. ആദ്യമായാണ് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലെ വേഫെറർ ഫിലിംസ് തമിഴിൽ സിനിമ നിർമ്മിക്കുന്നത്. ദുൽഖറിന്റെ തെലുങ്ക് ചിത്രമായ കാന്ത വെഫെറർ ഫിലിംസും റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മാണം. അറ്റ്‌ലിയുടെ ശിഷ്യനായ കാർത്തികേയൻ വേലപ്പൻ രാജാറാണി, തെരി എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം ലക്കി ഭാസ്‌കറിനു ശേഷം ദുൽഖറും മീനാക്ഷി ചൗധരിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഒക്ടോബർ 31ന് ദീപാവലി റിലീസായി എത്തുന്ന ലക്കി ഭാസ്‌കറിൽ ഭാസ്‌കർ എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷമാണ് ദുൽഖറിന്. 2018ൽ മിസ് ഫെമിന ഇന്ത്യ മത്സരത്തിൽ മിസ് ഗ്രാൻഡ് ഇന്ത്യ കിരീടം നേടിയ മീനാക്ഷി ചൗധരി ഔട്ട് ഒഫ് ലവ് എന്ന വെബ് സിരീസിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. തെലുങ്ക് ചിത്രം ഇച്ചട വാഹനമുലു നിലുപറഡുയാണ് ആദ്യ സിനിമ. ഖിലാഡി ,ഹിറ്റ്സെ ക്കന്റ് കേസ് എന്നിവയാണ് മറ്റ്പ്രധാന ചിത്രങ്ങൾ. ചിരഞ്ജീവി ചിത്രം വിശ്വംഭരയിൽ മീനാക്ഷി അഭിനയിക്കുന്നുണ്ട്. വിജയ് ചിത്രം ഗോട്ടിൽ നായികയായി അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |