ആറ്റിങ്ങൽ: മുനിസിപ്പൽ ടൗൺ ഹാളിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുക, നിർമ്മാണ പ്രവർത്തനത്തിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആറ്റിങ്ങൽ നഗരസഭാ കാര്യാലയത്തിന് മുന്നിൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. മുൻ എം.എൽ.എ വർക്കല കഹാർ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണൻ,മുൻ കെ.പി.സി.സി അംഗം വി.എസ്.അജിത്ത്കുമാർ,ഡി.സി.സി മെമ്പർമാരായ പി.വി.ജോയ്,വി.മുരളീധരൻനായർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ബിഷ്ണു,വൈസ് പ്രസിഡന്റ് പി.ജയചന്ദ്രൻ നായർ,പ്രിൻസ് രാജ്,തോട്ടവാരം ഉണ്ണിക്കൃഷ്ണൻ,മുൻബ്ലോക്ക് പ്രസിഡന്റ് ടി.പി.അംബിരാജ,കൗൺസിലർമാരായ ജി.ശങ്കർ,സതി,കെ.ജെ.രവികുമാർ,ബ്ലോക്ക് ഭാരവാഹികളായ എസ്.രഘുറാം,ഇയാസ് വലിയകുന്ന്,എസ്.ശ്രീരംഗൻ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം- ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ വർക്കല കഹാർ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |