പെരുമ്പാവൂർ: ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ തയ്യാറാക്കുന്ന ബലൂൺ ആർട്ടിസ്റ്റ് റൈഹാൻ സമീർ എ പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ ബാല പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി. അബ്ദുൾകലാമിന്റെ ജന്മദിനത്തിൽ തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും ഫലകവും പ്രശസ്തി പത്രവും റൈഹാൻ ഏറ്റുവാങ്ങി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മോൻസ് ജോസഫ് എം.എൽ.എ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഡയറക്ടർ ഡോ. ചന്ദ്രദാസ് നാരായണ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം. എസ് ഫൈസൽ ഖാൻ, അബ്ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |