തൃക്കരിപ്പൂർ: ആയിറ്റി ഭഗവതിയും അസുരകാലൻ ദൈവവും മരക്കലദേവതമാരും കുടികൊള്ളുന്ന കുറുവാപ്പള്ളി അറയുടെ മിത്തും ചരിത്രവും തേടി നാട്ടുകൂട്ടം അരങ്ങേറി. രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി കുറുവാപ്പള്ളി അറയിൽ നടന്ന പരിപാടി പേക്കടത്തിന്റെ സ്ഥലനാമ ചരിത്രവും സാമൂഹ്യ ജീവിതവും അനാവരണം ചെയ്തു. കുറുവാപ്പള്ളി അറ ദേവസ്വം പ്രസിഡന്റ് കെ. കരുണാകരൻ അദ്ധ്യക്ഷനായി. ശ്രീധരൻ കലേക്കാരൻ അനുഗ്രഹ ഭാഷണം നടത്തി. പി. ദാമോദരൻ പണിക്കർ മോഡറേറ്ററായി. കെ.വി മുകുന്ദൻ, എൻ. ദാമോദരൻ, എൻ. മോഹനൻ, കെ.പി ജയദേവൻ, പി.പി കുഞ്ഞിക്കണ്ണൻ, പി.പി കരുണാകരൻ, കെ.വി കൃഷ്ണ പ്രസാദ്, ഗംഗൻ ആയിറ്റി, മൗവ്വനാൽ മാധവി, ടി.വി ബാലകൃഷ്ണൻ, സി. ദാമോദരൻ സംസാരിച്ചു. എ. ബാബുരാജ് ചർച്ച ക്രോഡീകരിച്ചു. ദേവസ്വം സെക്രട്ടറി വി. ആനന്ദകൃഷ്ണൻ സ്വാഗതവും എം. ലക്ഷ്മി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |