പൊൻകുന്നം: കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് പ്രതിഫലം ലഭിച്ചിട്ട് രണ്ടുവർഷം. ഒരുവർഷം ആകെ ലഭിക്കുന്നത് 7200 രൂപ. പ്രതിമാസം 600 രൂപ മാത്രമാണ് ഓണറേറിയം. 500 രൂപ പ്രതിഫലവും 100 രൂപ ഫോൺ അലവൻസുമാണിത്.
2023ലെ പ്രതിഫലം 2024 അവസാനമായിട്ടും ലഭിച്ചിട്ടില്ല. 2024ലെ പ്രതിഫലത്തിന്റെ കാര്യവും ഇതുതന്നെ. ബി.എൽ.ഒമാർ സർക്കാർ ജീവനക്കാരായതിനാൽ പ്രതികരിക്കുന്നതിന് പരിമിതിയുള്ളതിനാൽ ആവലാതി താലൂക്ക് അധികാരികൾ പരിഗണിച്ചില്ല. ട്രഷറി നിയന്ത്രണം മൂലമാണെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും മറ്റ് മണ്ഡലങ്ങളിലെ ബി.എൽ.ഒ.മാർക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്.
സന്ദർശിക്കണം, പലവട്ടം
വോട്ടർപ്പട്ടികയിലെ പേര് ഉറപ്പാക്കൽ, പേര് ചേർക്കൽ, തിരിച്ചറിയൽ കാർഡ് ലഭ്യമാക്കൽ, വയോധികരുടെ വീട്ടിലെ വോട്ട് ഉറപ്പാക്കൽ, തിരഞ്ഞെടുപ്പ് ദിവസത്തിന് മുൻപ് ഔദ്യോഗിക സ്ലിപ്പ് വീടുകളിലെത്തിക്കൽ, വോട്ടെടുപ്പുദിവസം ബൂത്തിൽ മുഴുവൻ സമയ സേവനം തുടങ്ങി നിരവധി ജോലികളാണ് ഇവർക്കുള്ളത്. തന്റെ ബൂത്ത് പരിധിയിലെ വീടുകളിൽ പലതവണ സന്ദർശനം നടത്തേണ്ടി വരാറുണ്ട്. സർക്കാർ ജീവനക്കാരെ കൂടാതെ നിരവധി അങ്കണവാടി വർക്കർമാരും ബി.എൽ.ഒ.മാരായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |