അടിമാലി: ജില്ലയിലെ ടൂറിസം മേഖലകളിലടക്കം വഴിയോര കച്ചവടശാലകൾ വർദ്ധച്ച സാഹചര്യത്തിൽ നടപടി വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം രംഗത്ത്.നിയമ വിരുദ്ധമായി വഴിയോര വിൽപ്പന ശാലകൾ പെരുകിയതോടെ വാടകയും നികുതിയും നൽകി കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികൾ മുമ്പോട്ട് പോകാൻ പാടുപെടുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.വഴിയോര വിൽപ്പനശാലകൾ നിയന്ത്രിക്കാൻ യോഗങ്ങളിൽ കൈകൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നില്ല.നിലവിലെ സ്ഥിതിയിൽ മുമ്പോട്ട് പോകുകയാണെങ്കില്‍ സംഘടനാ യൂണിറ്റുകളെ ഏകോപിപ്പിച്ച് വലിയ പ്രതിഷേധത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് രൂപം നൽകേണ്ടി വരുമെന്നും സണ്ണി പൈമ്പിള്ളിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |