ചേലക്കര: കിള്ളിമംഗലം കുളമ്പ് ഭാഗത്ത് കാട്ടുപന്നിയെ വേട്ടയാടിക്കൊന്ന് പാചകം ചെയ്ത കേസിൽ ശാസ്ത്രീയ തെളിവെടുപ്പ് നടത്തി. വടക്കാഞ്ചേരി റേഞ്ചിലെ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പിടിച്ചെടുത്ത മൂന്നു വാഹനങ്ങളിൽ നിന്നും ഒളിവിൽ കഴിയുന്ന മുഖ്യപ്രതി ശ്രീജേഷ് കണ്ണന്റെ വീട്ടിൽ നിന്നും രക്തക്കറയും നിർണായക തെളിവുകളും കണ്ടെടുത്തു. ഫോറൻസിക് സയന്റിഫിക് ഓഫീസർ ലക്ഷ്മി കെ. രാധാകൃഷ്ണനും സംഘവും ഫോറസ്റ്റ് ഓഫീസർ എം.വി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് തെളിവുകൾ കണ്ടെത്തിയത്. ജില്ലയിൽ തന്നെ ആദ്യമായാണ് വന്യജീവിക്കേസിൽ ഫോറൻസിക് വിഭാഗത്തെ ഉൾക്കൊള്ളിച്ചുള്ള തെളിവെടുപ്പ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |