തൃശൂർ: ചിയ്യാരം ചേതന കോളേജ് ഒഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്‌സിന്റെ 'വിവിധ് 2024' കലാസാംസ്‌കാരിക മേള സമാപിച്ചു. സംവിധായകൻ പ്രിയാനന്ദനൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 'തള്ളിപ്പറയുന്ന മനുഷ്യരുടെ കഥയും കഴിവും നമ്മൾ തിരിച്ചറിയണം. മനുഷ്യ വികാരങ്ങൾ വെളിവാക്കാനുള്ള വേദിയാണ് സിനിമ'-അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രനുമായിലുള്ള 'ടോക്ക് വിത്ത് മീഡിയപേഴ്‌സൺ'എന്ന പരിപാടിയും നടന്നു. ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ഫാ. ജിജോ തീതായ്, പ്രിൻസിപ്പൽ അരുൺ ജോൺ മാണി, ജനറൽ കോ-ഓർഡിനേറ്റർ നിക്കോൾ മരിയ ഗോമസ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ എം.വി. വൈശാഖ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |