ശ്രീകൃഷ്ണപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂക്കോട്ടുകാവ് യൂണിറ്റ് കുടുംബമേള കുഞ്ചനമ്പ്യാർ സ്മാരക ചെയർമാൻ കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.പി. കൃഷ്ണനുണ്ണി അദ്ധ്യക്ഷനായി. സാഹിത്യകാരൻ എം.നന്ദകുമാർ മുഖ്യാതിഥിയായി. സിനിമാ ബാലതാരം മാസ്റ്റർ അശ്വജിത്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ മൃദംഗം ഒന്നാംറാങ്ക് ജേതാവ് വിവേക്, സബ്ജൂനിയർ വിഭാഗത്തിൽ മിസ്റ്റർ പാലക്കാടായി തിരഞ്ഞെടുത്ത റോഷിൻ എന്നിവരെ ആദരിച്ചു. 80 വയസു കഴിഞ്ഞ മുതിർന്ന അംഗങ്ങളെയും ആദരിച്ചു. പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ
വി.കെ.വിനോദ് ആരോഗ്യ ക്ലാസെടുത്തു. ജില്ലാ വൈസ്പ്രസിഡന്റ് സി.എൻ.നാരായണഗുപ്തൻ, ബ്ലോക്ക് പ്രസിഡന്റ് സൂര്യനാരായണൻ, വി.പി.ബാലകൃഷ്ണൻ, കെ. ശങ്കരനാരായണൻ, കെ. ഗോപാലകൃഷ്ണൻ, ടി.രാമകൃഷ്ണൻ, സി. രാധാകൃഷ്ണൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |