മുണ്ടക്കയം: സ്വന്തമായി കെട്ടിടമുണ്ട്, അവിടെ സൗകര്യങ്ങളുമുണ്ട്. പക്ഷേ ഇല്ലാത്തത് ഉദ്യോഗസ്ഥരാണ്. ആ കുറവ് മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഉള്ള ഉദ്യോഗസ്ഥരാകട്ടെ ജോലിഭാരം കൊണ്ട് വലയുന്നു. ഹൈറേഞ്ചിന്റെ കവാടമാണ് മുണ്ടക്കയം. കേസുകളുടെ എണ്ണം പരിഗണിച്ചാൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രവും. പലപ്പോഴും ഉള്ള ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് ഓടിയെത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്.
83ലെ പാറ്റേൺ പ്രകാരമുള്ള ജീവനക്കാരെയാണ് സ്റ്റേഷനിൽ നിയോഗിച്ചിരിക്കുന്നത്. അത് 41 പേർ വരും. എന്നാൽ അതിൽ മൂന്നുപേരുടെ കുറവ് നിലവിലുണ്ട്.
ഉദ്യോഗസ്ഥരുടെ എണ്ണം
നിലവിൽ: 38 പേർ
എസ്.ഐമാർ: 1
വനിത പൊലീസ്: 3
പ്രതിമാസം രജിസ്റ്റർ ചെയ്യുന്നത്: 100 മുതൽ 150 വരെ കേസുകൾ
ശബരിമല സീസണിൽ കടുത്ത പ്രതിസന്ധി
100 സ്‌ക്വയർ കിലോമീറ്റർ വരെ വിസ്തീർണ്ണം ഉള്ളതാണ് മുണ്ടക്കയം സ്റ്റേഷൻപരിധി. വാഗമൺ കോലാഹലമേട് തങ്ങൾപ്പാറ മുതൽ കോരുത്തോട് പഞ്ചായത്തിലെ ആനക്കല്ലുവരെ നീളും. 36 ലധികം കോളനികളും ഉൾപ്പെടും. ഉദ്യോഗസ്ഥരുടെ കുറവുമൂലം ക്രമസമാധാനം നിലനിർത്താൻ നന്നേ വിയർക്കുകയാണ് ഇവർ. കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടെ അമ്പതിലധികം ഉദ്യോഗസ്ഥരുടെ സേവനം വേണ്ടിവരും. ശബരിമല സീസണിൽ പത്തിലധികം ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കായി മാറും. ഇതോടെ സ്റ്റേഷന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. മൂന്നു പഞ്ചായത്തുകൾ അടങ്ങുന്നതാണ് മുണ്ടക്കയം പൊലീസ് സ്റ്റേഷൻ.
മുണ്ടക്കയം മേഖലയിൽ കഞ്ചാവ് മാഫിയ ശക്തം
ഉദ്യോഗസ്ഥരുടെ കുറവ് വാഹന പരിശോധനയെ ബാധിക്കുന്നു.
രണ്ട് വാഹനങ്ങളിൽ ഒന്ന് പലപ്പോഴും കട്ടപ്പുറത്ത്
നാല് വർഷം മുമ്പ് പൊലീസ് കാന്റീനും അടച്ചുപൂട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |