പത്തനംതിട്ട : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി തിരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, www.kudumbashree.org എന്ന വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25. ഒഴിവുകളുടെ എണ്ണം അഞ്ച്. എഴുത്തുപരീക്ഷ നവംബർ ഒൻപതിന്. യോഗ്യത : ബി.കോം ബിരുദവും ടാലിയും. കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിലാസം : ജില്ലാമിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട. ഫോൺ. 0468 222 1807.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |