തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ മിഷൻ, ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന, തലയോലപ്പറമ്പ് ഐസിഎം കമ്പ്യൂട്ടേഴ്സ്, വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ 26 ന് മെഗാ ജോബ് ഫെയർ 'കനവ്' സംഘടിപ്പിക്കും. രാവിലെ 9 മുതൽ നടക്കുന്ന മേളയിൽ നാല്പതോളം സ്ഥാപനങ്ങൾ പങ്കെടുക്കും. ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റാലിറ്റി, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിങ്, എൻജിനിയറിംഗ് തുടങ്ങിയ വിവിധ മേഖലകളിലാണ് ഒഴിവുകൾ. എസ്.എസ്.എൽ.സി മുതൽ പി.ജി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ സൗജന്യം. ഫോൺ: 8891940092.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |