പട്ടാമ്പി: ചാലിശ്ശേരി എസ്.സി.യു.പി സ്‌കൂളിന് കക്കാട്ടിരി എ.എസ്.ബിൽഡേഴ്സ് നൽകിയ ജേഴ്സിയുടെ പ്രകാശനം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ സഭ ആത്മായ ട്രസ്റ്റി ഗീവർ മാണിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ അനുവിനു അദ്ധ്യക്ഷയായി. പ്രവർത്തിപരിചയമേളയിലും ഗണിതമേളയിലും വിജയികളായ കുട്ടികളെ അനുമോദിച്ചു. എജുക്കേഷൻ ബോർഡ് അംഗം എം.രാജു, എ.എസ്.ബിൽഡേഴ്സ് ചെയർമാൻ സിദ്ദീഖ് കക്കാട്ടിരി, പ്രദീപ് ചെറുവാശ്ശേരി, പി.ടി.എ പ്രസിഡന്റ് റഹിയാനത്ത്, എം.പി.ടി.എ പ്രസിഡന്റ് ഷെജീറ, സ്റ്റാഫ് പ്രതിനിധി വി.കെ.മിനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |