കുമളി: മയിലാടുംപാറ 1697ാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പഠന ക്ലാസും അനുമോദന യോഗവും നടത്തി. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ. ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു.. പുറ്റടി നെഹ്രു സ്മാരക പഞ്ചായത്ത് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ കൊച്ചറ എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റ് കെ എൻ ശശിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വി .ബി സുഗതൻ, സെക്രട്ടറി പി ജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |