പാറശാല: മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ദേവലോകം 24 ന് വൈകിട്ട് 4ന് ജനങ്ങൾക്കായി സമർപ്പിക്കും. കൈലാസ ദർശനവും വൈകുണ്ഠ ദർശനവും കഴിഞ്ഞ് ദേവലോകത്തേക്ക് പ്രവേശിക്കുന്ന രീതിയിലാണ് നിർമ്മാണം. സവിശേഷതകളേറെയുള്ള ഇറ്റാലിയൻ മാർബിളിലാണ് ദേവലോകത്തിലെ വിഗ്രഹങ്ങൾ പൂർണമായും തയാറാക്കിയിട്ടുള്ളത്. ദേവലോകത്തിലെത്തുന്ന ഭക്തർക്ക് ബ്രഹ്മാവ്, സരസ്വതി, മഹാവിഷ്ണു, ലക്ഷ്മിദേവി, ശിവനും പാർവ്വതിയും, നാരദൻ, ബൃഹസ്പതി എന്നിവരടങ്ങുന്ന ദേവസഭയെയും ദർശിച്ച ശേഷം പുണ്യം നേടി മടങ്ങാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |