വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഇരുന്നൂറാമത് യാത്രാ ഉദ്ഘാടനവും,ബഡ്ജറ്റ് ടൂറിസം സെൽ ജീവനക്കാർക്ക് സഹയാത്രികരുടെ സ്നേഹാദരവും കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്തു.ഉണ്ണി ഇരിയനാട് അദ്ധ്യക്ഷത വഹിച്ചു.സന്തോഷ് ജെ.വി സ്വാഗതം പറഞ്ഞു.ആർ.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.വെഞ്ഞാറമൂട് ഡി.കെ വി ടി.ഒ.അജി,ബി.ടി.സി സംസ്ഥാന കോഓർഡിനേറ്റർ സുനിൽ കുമാർ.ആർ,സോണൽ കോ ഓർഡിനേറ്റർ സുമേഷ് കുമാർ.എസ്,ജില്ലാ കോഓർഡിനേറ്റർ ജയകുമാർ വി.എ,വെഞ്ഞാറമൂട് ഡിപ്പോ കോഓർഡിനേറ്റർ അജിത് കുമാർ.എസ്,വിക്രമൻ പിള്ള.വി,ഡി.സാവിത്രി അമ്മ,നിസാർ കല്ലറ, വിഷ്ണു.എസ്,മനോജ് നെല്ലനാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |