കൊല്ലങ്കോട്: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ(കെ.എസ്.എസ്.പി.യു) പുതുനഗരം യൂണിറ്റിന്റെ കുടുംബമേള ജില്ലാ പ്രസിഡന്റ് സി.എസ്.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബാല സാഹിത്യകാരൻ കെ.കെ.പല്ലശ്ശന മുഖ്യപ്രഭാഷണം നടത്തി. കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ച കുടുംബമേളയിൽ എം.അബ്ദുൽ കരീം, കെ.രാമചന്ദ്രൻ, എൻ.സുദേവൻ എന്നിവർ സംസാരിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ, ബ്ലോക്ക് നേതാക്കൾ പങ്കെടുത്തു. മുതിർന്ന പെൻഷനർമാരായ പി.എം.മൊയ്ദീൻ, അബ്ദുൽ കാദർ, എം.ഉമ്മർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |