തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികളെ വ്യവസായശാലകളുമായി ബന്ധിപ്പിക്കാനും സാമൂഹ്യപ്രാധാന്യമുള്ള പ്രോജക്ടുകൾക്കും സാങ്കേതിക സർവകലാശാലയും ഡെവലപ്‌മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്‌ക്) ധാരണാപത്രമൊപ്പിട്ടു. ഇതോടെ വിദ്യാർത്ഥികളുടെ തൊഴിൽസാദ്ധ്യത കൂടും. പുതിയ പാഠ്യപദ്ധതിയിലെ മിനി പ്രോജക്ടുകൾ, കോർ പ്രോജക്ടുകൾ, ദീർഘകാല ഇന്റേൺഷിപ്പ്, ഇലക്ടീവുകൾ എന്നിവയിലാവും കെ-ഡിസ്കിന്റെ സഹകരണം.
സാങ്കേതിക മുന്നേറ്റങ്ങൾക്കും വിപണി സാദ്ധ്യതകൾക്കും അനുസരിച്ച് വ്യവസായ പ്രസക്തമായ കോഴ്സുകളിൽ പരിശീലനം നൽകും. കോളേജുകളും വ്യവസായശാലകളും തമ്മിലുള്ള സഹകരണം വളർത്തും. പ്രായോഗിക അനുഭവജ്ഞാനത്തിലൂടെ തൊഴിലവസരം കൂട്ടും. സാമൂഹ്യ പ്രസക്തിയുള്ള പ്രോജക്ടുകളിലൂടെ പ്രശ്നപരിഹാര കഴിവുകൾ വികസിപ്പിക്കും. വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളുടെ ആവശ്യാനുസരണം തയ്യാറെടുക്കാൻ ഇതിലൂടെ കഴിയുമെന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സാങ്കേതിക വിദ്യയിലൂടെ സാമൂഹ്യ നവീകരണത്തിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മെച്ചം
വിപണി, വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപകല്പന ചെയ്ത മൈനർ കോഴ്സുകളും ഇലക്ടീവുകളും തിരഞ്ഞെടുക്കാം.
വ്യവസായങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം.
വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട പഠന വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലനം.
കോളേജുകളും വ്യവസായങ്ങളും ബന്ധിപ്പിക്കൽ, പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, അദ്ധ്യാപക പരിശീലനം എന്നിവയിലും സഹായം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |